കർക്കിടാംകുന്നിൽ കെ എഫ് സിയെ ഞെട്ടിച്ച് സോക്കർ ഷൊർണ്ണൂർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലെ മൂന്നാം രാത്രിയിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂഫിന് വിജയം. ഇന്ന് കെ എഫ് സി കാളിക്കാവിനെ ആണ് സോക്കർ ഷൊർണ്ണൂർ പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സോക്കർ ഷൊർണ്ണൂരിന്റെ വിജയം. ഈ സീസണിലെ സോക്കർ ഷൊർണ്ണൂരിന്റെ മൂന്നാം വിജയം മാത്രമാണിത്. കഴിഞ്ഞ ആഴ്ച ഫിഫാ മഞ്ചേരിയേയും സോക്കർ ഷൊർണ്ണൂർ പരാജയപ്പെടുത്തിയിരുന്നു. നാളെ കർക്കിടാംകുന്നിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും.