ഷൂട്ടേഴ്സ് പടന്നയെ നിലംപരിശാക്കി ഉദയ അൽ മിൻഹാൽ വളാഞ്ചേരി

Newsroom

ഇരിക്കൂർ അഖിലേ‌ന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വൻ വിജയം. ശക്തരായ ഷൂട്ടേഴ്സ് പടന്നയെ ആണ് അൽ മിൻഹാൽ ഇന്ന് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം. ഈ സീസണിൽ കളിച്ച 14 മത്സരങ്ങളിൽ ഷൂട്ടേഴ്സിന്റെ രണ്ടാം പരാജയം മാത്രമാണിത്. ഷൂട്ടേഴ്സ് നിശ്ചിത സമയത്തിനുള്ളിൽ തന്നെ പരാജയം അറിയുന്നത് ഇതാദ്യവുമാണ്.

ഇരിക്കൂറിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ജവഹർ മാവൂരിനെ ടൗൺ എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം.

നാളെ ഇരിക്കൂറിൽ മത്സരമില്ല.