ഇന്റർ മിലാനെ അട്ടിമറിച്ച് ടോറീനോ

- Advertisement -

സീരി എയിൽ ഇന്റർ മിലാനെ അട്ടിമറിച്ച് ടോറീനോ. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ററിന്റെ പരാജയം. അർമാൻഡോ ഇസോയാണ് ടോറീനോയ്ക്ക് വേണ്ടി ഗോളാടിച്ചത്. മത്സരത്തിന്റെ 86 ആം മിനുട്ടിൽ മാറ്റിയോ പോളിറ്റാനോ ചുവപ്പ് കണ്ടു പുറത്തായത് ഇന്റർ മിലാനു തിരിച്ചടിയായി.

ഫ്രീ കിക്ക് അനുവദിച്ചതിനെതിരെ റഫറിയോട് പ്രതിഷേധിച്ചതിനാണ് താരത്തിന് ചുവപ്പ് ലഭിച്ചത്. ഇന്നത്തെ അപ്രതീക്ഷിതമായ പരാജയം ഇന്റർ മിലാന് തിരിച്ചടിയായി. ലീഗിൽ 56 പോയിന്റുമായി യുവന്റസ് ഒന്നാമതും 48 പോയിന്റുമായിനാപോളി രണ്ടാമതുമാണ്. മൂന്നാം സ്ഥാനത്തുള്ള ഇന്റർ മിലാന് 40 മാത്രമാണുള്ളത്. ഈ ജയത്തോടെ ടോറീനോ പത്താം സ്ഥാനത്തേക്കുയർന്നു.

Advertisement