വമ്പൻ തിരിച്ച് വരവുമായി റോമയെ സമനിലയിൽ തളച്ച് അറ്റലാന്റ

- Advertisement -

ഇറ്റലിയിൽ ആറ് ഗോൾ ത്രില്ലറിൽ റോമയെ സമനിലയിൽ തളച്ച് അറ്റലാന്റ. വമ്പൻ തിരിച്ച് വരവുമായിട്ടാണ് അറ്റലാന്റ സമനില നേടിയത്. ആദ്യം പിന്നിലായിരുന്ന അറ്റ്‌ലാന്റാ പൊരുതിക്കളിച്ചാണ് ജയിച്ചത്.

ഇരട്ട ഗോളുകളുമായി എഡിൻ ജക്കോയും ഒരു ഗോളുമായി എൽ ഷരാവിയും റോമയ്ക്കായി സ്‌കോർ ചെയ്തപ്പോൾ അറ്റ്ലാന്റാക്ക് വേണ്ടി കസ്റ്റയിൻ, ടോളോയി, സപാറ്റാ എന്നിവർ ഗോളടിച്ചു. ഈ സമനിലയോടു കൂടി മിലൻ പിറകിലായി അഞ്ചാം സ്ഥാനത്താണ് റോമാ. സീരി എ യിൽ എട്ടാം സ്ഥാനത്താണ് അറ്റലാന്റ.

Advertisement