സെവൻസ് സീസണ് ഇന്ന് ചെർപ്പുളശ്ശേരിയിൽ തുടക്കം

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണ് ഇന്ന് തുടക്കം. ഇന്ന് ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിലൂടെ ആണ് 2022-23 സെവൻസ് സീസൺ തുടങ്ങുന്നത്. അവസാന രണ്ട് വർഷങ്ങളായി സെവൻസ് സീസൺ അതിന്റെ പൂർണ്ണ നിലയിലേക്ക് എത്തിയിരുന്നില്ല. കൊറോണ കാരണം ഒരു സീസൺ പൂർണ്ണമായു നഷ്ടപ്പെടുകയും കഴിഞ്ഞ സീസൺ ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ മുഴുവൻ ആവേശത്തോടെയുമുള്ള ഒരു സീസൺ ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ.

സെവൻസ് 22 10 30 00 15 00 372

ജനകീയ ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി നടത്തുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ശാസ്ത മെഡിക്കൽ തൃശ്ശൂർ ഇന്ന് റിയൽ എഫ് സി തെന്നലെയെ നേരിടും. ചെർപ്പുളശ്ശേരി ഹൈസ്കൂൾ മൈതാനത്തിൽ വെച്ച് ആകും മത്സരം നടക്കുക. ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ ഫുട്ബോൾ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും.