നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ഫിഫയെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോടിന് കിരീടം

ഒതുക്കുങ്ങൽ സെവൻസിൽ കിരീടം റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കി. ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന ഫൈനലിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചാണ് റോയൽ ട്രാവൽസ് കോഴിക്കോട് കിരീടത്തിൽ മുത്തമിട്ടത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ

പെനാൾട്ടി ഷൂട്ടൗട്ടിൽ 3 കിക്കുളാണ് ഫിഫയ്ക്ക് പിഴച്ചത്. ഇതോടെ കിരീടം റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കി. കാണികൾ നിറഞ്ഞതിനാൽ പെനാൾട്ടൊ ഷൂട്ടൗട്ട് നടത്താൻ കമ്മിറ്റിക്കാർ ഇന്ന് പിടിപ്പത് പണിയെടുക്കേണ്ടി വന്നു. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സീസണിലെ ആദ്യ കിരീടമാണിത്. സെമിയിൽ ലിൻഷാ മണ്ണാർക്കാടിനെ റോയൽ ട്രാവൽസ് കോഴിക്കോട് തോല്പ്പിച്ചിരുന്നു.

Previous articleഇങ്സിന്റെ സൂപ്പർ ഗോളിന് മുന്നിൽ ടോട്ടൻഹാം തോറ്റു
Next articleന്യൂകാസിലിനെ നാണംകെടുത്തി ലെസ്റ്റർ സിറ്റി