ന്യൂകാസിലിനെ നാണംകെടുത്തി ലെസ്റ്റർ സിറ്റി

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്ക് ഗംഭീര വിജയം. ന്യൂകാസിൽ യുണൈറ്റഡിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് നാണംകെടുത്തുകയായിരുന്ന്യ് ലെസ്റ്റർ സിറ്റി. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ മുൻ ന്യൂകാസിൽ താരം പെരെസാണ് ആദ്യ ഗോൾ നേടിയത്. ന്യൂകാസിൽ ഡിഫൻസിന്റെ സംഭാവനയായിരുന്നു ആ ഗോൾ.

മാഡിസൺ ആദ്യ പകുതിയിൽ ന്യൂകാസിലിന്റെ വലയിൽ രണ്ടാം ഗോൾ എത്തിച്ചു. കളിയുടെ അവസാനം ഹംസാ ചൗദരിയുടെ സ്ക്രീമറിലൂടെ മൂന്നം ഗോളും ലെസ്റ്റർ സിറ്റി നേടി. ഹംസയുടെ ലെസ്റ്റർ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. ഈ വിജയത്തോടെ ലെസ്റ്റർ സിറ്റി ലീഗിൽ രണ്ടാമത് തന്നെ തുടരുകയാണ്. 21 മത്സരങ്ങളിൽ 45 പോയന്റാണ് ലെസ്റ്റർ സിറ്റിക്ക് ഉള്ളത്.

Advertisement