സെവൻസ് റാങ്കിംഗ്, സബാൻ കോട്ടക്കൽ തന്നെ മുന്നിൽ, ഫിഫാ മഞ്ചേരി രണ്ടാമത്

സെവൻസ് സീസണിലെ ജനുവരി മാസത്തിലെ റാങ്കിംഗ് പുറത്ത് വന്നപ്പോൾ സബാൻ കോട്ടക്കൽ തന്നെ ഒന്നാമത് നിൽക്കുകയാണ്. സീസണിൽ ജനുവരി 31വരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. സോക്കർ സിറ്റിയും ഫാൻപോർട്ടും കൂടി ഒരുക്കുന്ന റാങ്കിംഗിൽ 110 പോയന്റാണ് സബാൻ കോട്ടക്കലിന് ഉള്ളത്. 48 മത്സരങ്ങളിൽ നിന്നാണ് 110 പോയന്റ് സബാൻ സ്വന്തമാക്കിയത്. രണ്ട് കിരീടങ്ങളും സബാൻ ഇതുവരെ സ്വന്തമാക്കൊയിട്ടുണ്ട്. ഈ മാസത്തെ പ്രകടനം കൊണ്ട് ഫിഫാ മഞ്ചേരി രണ്ടാം സ്ഥാനത്തേക്ക് എത്തി.

മുൻ കേരള പോലീസ് താരം ഹബീബ് റഹ്മാൻ ആണ് റാങ്കിംഗ് പ്രകാശനം ചെയ്തത്. സീസണിൽ 48 മത്സരങ്ങൾ കളിച്ച സബാൻ കോട്ടക്കൽ 36 വിജയങ്ങൾ സ്വന്തമാക്കി . കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന ഫിഫാ മഞ്ചേരി 78 പോയന്റുമായാണ് രണ്ടാം സ്ഥാനത്തേക്ക് വന്നത്. 76 പോയന്റുള്ള ലിൻഷാ മണ്ണാർക്കാട് ഫിഫയ്ക്ക് തൊട്ടു പിറകിൽ മൂന്നാം സ്ഥാനത്ത് ഉണ്ട്. അൽ മദീന ചെർപ്പുളശ്ശേരി പത്താം സ്ഥാനത്തേക്ക് ഇത്തവണ താഴ്ന്നു. മികച്ച പ്രകടനം പുറത്തെടുത്ത ഷൂട്ടേഴ്സ് പടന്ന ഒരുപാട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13ആം പൊസിഷനിൽ എത്തി.

Previous articleബാഴ്സയിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹം, പക്ഷെ ബുദ്ധിമുട്ടേറിയത് – സുവാരസ്
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ ജനുവരിയിലെ താരമായി റാഷ്ഫോർഡ്