മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജനുവരിയിലെ താരമായി റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെ ജനുവരിയിലെ മികച്ച താരമായി ഫോർവേഡ് റാഷ്ഫോർഡിനെ തിരഞ്ഞെടുത്തു. ജനുവരിയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അപരാജിത കുതിപ്പിൽ പ്രധാന പങ്കു തന്നെ റാഷ്ഫോർഡ് വഹിച്ചിരുന്നു. ജനുവരിയിൽ ആറു മത്സരങ്ങൾ കളിച്ച റാഷ്ഫോർഡ് മൂന്നു ഗോളുകളാണ് നേടിയത്. രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് സി മാച്ചും ആയി.

ലുകാകുവിനെ ബെഞ്ചിൽ ഇരുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിലെ സെന്റർ സ്ട്രൈക്കർ സ്ഥാനം റാഷ്ഫോർഡ് തന്റേത് മാത്രമാക്കുന്നതും ജനുവരിയിൽ കണ്ടു. ആരാധകർ നടത്തിയ വോട്ടെടുപ്പിലൂടെ ആണ് റാഷ്ഫോർഡിനെ മികച്ച താരമായി തിരഞ്ഞെടുത്തത്. 38 ശതമാനം വോട്ടാണ് റാഷ്ഫോർഡ് നേടിയത്. 36 ശതമാനം വോട്ടുമായി പോഗ്ബ രണ്ടാമത് എത്തി.

Previous articleസെവൻസ് റാങ്കിംഗ്, സബാൻ കോട്ടക്കൽ തന്നെ മുന്നിൽ, ഫിഫാ മഞ്ചേരി രണ്ടാമത്
Next articleപോലീസ് ഫുട്ബോൾ, പ്രീക്വാർട്ടർ ഫിക്സ്ചർ ആയി