സെവൻസ് റാങ്കിംഗിൽ റോയൽ ട്രാവൽസ് കോഴിക്കോട് മുന്നിൽ

- Advertisement -

ഫാൻപോർട്ട് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗിലെ ഈ സീസണിലെ രണ്ടാം പട്ടിക പുറത്തു വന്നു. ജനുവരി 31വരെയുള്ള പ്രകടനങ്ങൾ കണക്കിലെടുത്താണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്ന സബാൻ കോട്ടക്കലിന്ദ് ഒക്കെ മറികടന്ന് റോയൽ ട്രാവൽസ് കോഴിക്കോട് ആണ് ഇപ്പോൾ ഒന്നാമതായുള്ളത്. 32 മത്സരങ്ങളിൽ 73 പോയന്റുമായാണ് റോയൽ ട്രാവൽസ് ഒന്നാമത് നിൽക്കുന്നത്.

ജനുവരി 31നു മുമ്പായി മൂന്ന് കിരീടങ്ങളും റോയൽ ട്രാവൽസ് നേടിയിരുന്നു. 65 പോയന്റുമായി ഫിഫാ മഞ്ചേരി റോയൽ ട്രാവൽസിന് തൊട്ടു പിറകിലുണ്ട്. 58 പോയന്റുമായി സബാൻ കോട്ടക്കൽ ആണ് മൂന്നാമത്. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവരും ഈ റാങ്കിംഗിൽ വലിയ മുന്നേറ്റം നടത്തി.

Advertisement