എഫ് സി കേരള ജൂനിയർ ടീമുകളിലേക്ക് താരങ്ങളെ ക്ഷണിക്കുന്നു

- Advertisement -

എഫ് സി കേരള തങ്ങളുടെ യൂത്ത് അക്കാദമി ടീമുകളിലേക്ക് താരങ്ങളെ ക്ഷണിച്ചു കൊണ്ട് ട്രയൽസ് നടത്തുന്നു. വരും സീസണിലെ യൂത്ത് ഐ ലീഗിൽ കളിക്കുന്ന എഫ് സി കേരളയുടെ അണ്ടർ 13, അണ്ടർ 15 ടീമുകളിലേക്ക് താരങ്ങളേ തിരഞ്ഞെടുക്കാനുള്ള ട്രയൽസ് ഫെബ്രുവരി 9ന് കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലെ കുട്ടികൾക്കാണ് ഈ ട്രയൽസിൽ അവസരം ഉണ്ടാവുക.

2005-06 , 2007-2008 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാൻ. താല്പര്യമുള്ള കുട്ടികളും രക്ഷിതാക്കളും ഫെബ്രുവരി 9ന് രാവിലെ 7.30ന് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ എത്തണം. ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും കളിക്കാൻ ആവശ്യമായ കിറ്റും കരുതേണ്ടതുണ്ട്. 100 രൂപ രജിസ്ട്രേഷൻ ഫീസും ഉണ്ടാകും.

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സുബ്രതോ കപ്പ്, യൂത്ത് ഐ ലീഗുകൾ, ഇന്റർ സ്കൂൾ ടൂർണമെന്റുകൾ, കെ എഫ് എ അക്കാദമി ലീഗ് തുടങ്ങിയവയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്; 9846761271, 9847498249, 9633300854

Advertisement