സെവൻസിന്റെ ലോകകപ്പ് ആയ കൊയപ്പ സെവൻസ് ഇന്ന് മുതൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിന്റെ ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മെഡിഗാഡ് അരീക്കോടും ഫിറ്റ്വെൽ കോഴിക്കോടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒരു വർഷത്തെ ഇടവേളയ്ക് ശേഷമാണ് കൊയപ്പ ടൂർണമെന്റ് നടക്കുന്നത്. കഴിഞ്ഞ സീസണിൽ കൊയപ്പയിൽ കളി നടക്കാതിരുന്നത് സെവൻസ് ഫുട്ബോൾ പ്രേമികളെ സങ്കടത്തിലാക്കിയിരുന്നു.

ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് ടൂർണമെന്റ് നടത്തുന്നത്. കൊടുവള്ളി ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക. ഇത്തവണ നടക്കുന്നത് മുപ്പത്തി ഏഴാമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ആണ്. 2018ൽ നടന്ന അവസാന കൊയപ്പ സെവൻസ് കിരീടം നേടിയത് ഫിഫാ മഞ്ചേരി ആയിരുന്നു. ഫൈനലിൽ ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു ഫിഫാ മഞ്ചേരി കിരീടം നേടിയത്. ഇത്തവണയും പ്രമുഖ സെവൻസ് ടീമുകൾ ഒക്കെ ടൂർണമെന്റിന്റെ ഭാഗമാകും.