ഫെല്ലിനിയുമായി വീണ്ടും ഒരുമിക്കാൻ മോയ്സിന്റെ നീക്കം

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫെല്ലിനിയെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം ശ്രമിക്കുന്നു. ഡേവിഡ് മോയ്സിന്റെ ഇഷ്ട താരമായ ഫെല്ലിനി ടീമിൽ എത്തിക്കാൻ മോയ്സ് തന്നെയാണ് ശ്രമിക്കുന്നത്. ഇപ്പോൾ ചൈനീസ് ക്ലബായ ഷാൻഡോംഗ് ലുനങ്ങിലാണ് ഫെല്ലിനി കളിക്കുന്നത്‌. എന്ത് വില കൊടുത്തും താരത്തെ ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ആണ് വെസ്റ്റ് ഹാം ശ്രമിക്കുന്നത്.

നേരത്തെ എവർട്ടണിൽ ഫെല്ലിനിയെ എത്തിച്ചതും അവിടെ വലിയ താരമാക്കിമാറ്റിയതും മോയ്സ് ആയിരുന്നു. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതലയേറ്റെടുത്തപ്പോൾ മാഞ്ചസ്റ്ററിലും ഫെല്ലിനി എത്തി. ബെൽജിയത്തിനു വേണ്ടി 87 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫെല്ലിനി കഴിഞ്ഞ വർഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനായി 173 മത്സരങ്ങൾ ഫെല്ലിനി കളിച്ച് 22 ഗോളുകളും നാല് കിരീടങ്ങളും യുണൈറ്റഡിനായി നേടിയാണ് ഫെല്ലിനി ചൈനയിലേക്ക് പോയത്.

Advertisement