ഗോവൻ താരം ഇന്ത്യൻ ടീമിൽ എത്താത്തതിൽ അത്ഭുതം പ്രകടിപ്പിച്ച് ഇയാൻ ഹ്യൂം

Photo : ISL
- Advertisement -

ഒരു യുവതാരം എന്തുകൊണ്ട് ഇന്ത്യൻ ദേശീയ ടീമിൽ എത്തുന്നില്ല എന്ന സംശയം പ്രകടിപ്പിച്ച് പൂനെ സിറ്റി താരം ഇയാൻ ഹ്യൂം. എഫ് സി ഗോവയുടെ യുവതാരമാണ് ബ്രാണ്ടൺ ഫെർണാണ്ടസ് എന്തുകൊണ്ടാണ് ഇന്ത്യൻ ടീമിൽ എത്താത്തത് എന്നായിരുന്നു ഇയാം ഹ്യൂമിന്റെ ചോദ്യം. അവസാന രണ്ടു ഐ എസ് എൽ മത്സരങ്ങളിലും ബ്രാണ്ടൺ നടത്തിയ പ്രകടനം കണ്ടാണ് ഹ്യൂം ഇങ്ങനെ ചോദിച്ചത്.

ബ്രാണ്ടൺ ഇന്ത്യം ടീമിൽ എന്തുകൊണ്ട് ഇല്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായിരുന്നു ബ്രാണ്ടൺ. ഈ സീസണിൽ ആകട്ടെ ഒരു ഇടവേളയ്ക്ക് ശേഷം എത്തിയിട്ടും നിർത്തിയ അതേ ഫോമിൽ തുടങ്ങാൻ ബ്രാണ്ടണായി, ഹ്യൂം പറയുന്നു.

ബ്രാണ്ടനെ കോൺസ്റ്റന്റൈൻ സ്ഥിരമായി അവഗണിക്കുന്നതിൽ മുമ്പ് ആരാധകരിൽ നിന്നും പ്രതിഷേധം വന്നിട്ടുണ്ട്. ബ്രാണ്ടൺ മാത്രമല്ല മികച്ച ഫോമിൽ ഉള്ള സൂസൈരാജിനും ഇന്ത്യൻ ടീമിൽ കോൺസ്റ്റന്റൈൻ അവസരം കൊടുക്കുന്നില്ല.

Advertisement