കഷ്ടപ്പെടുന്ന ചാമ്പ്യന്മാർ ഇന്ന് നേർക്കുനേർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ രണ്ട് കിരീട ജേതാക്കളും ഇന്ന് നേർക്കുനേർ. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിനും മുൻ ചാമ്പ്യന്മാരായ എ ടി കെ കൊൽക്കത്തയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. ഇരു ടീമുകളും സീസണിൽ ഒരു താളം ഇല്ലാതെ കഷ്ടപ്പെടുകയാണ്. ഹോം ടീമായ ചെന്നൈയിൻ ആണ് കൂടുതൽ കഷ്ടത്തിൽ. കണക്കിൽ എങ്കിലും ഒലേ ഓഫ് സാധ്യത നിലനിർത്താൻ ചെന്നൈയിന് ജയിച്ചെ പറ്റൂ. ഈ സീസണിൽ ഇതുവരെ ഒരു ജയം മാത്രമെ ചെന്നൈയിന് ഉള്ളൂ.

അറ്റാക്കും ഡിഫൻസും ഒരു പോലെ മോശമായതാണ് ചെന്നൈയിന്റെ പ്രശ്നം. അറ്റാക്കിംഗ് താരങ്ങൾ ഗോളടിക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ ഡിഫൻസ് കണ്ടമാനം ഗോൾ വഴങ്ങുകയും ചെയ്യുന്നു. മറുവശത്തുള്ള എ ടി കെ കൊൽക്കത്തയ്ക്കും സീസൺ അത്ര നല്ലതല്ല. ഇതുവരെ കോപ്പലിന് കീഴിൽ ഒരു മികച്ച ടീമായി മാറാൻ എ ടി കെയ്ക്ക് ആയില്ല. ടീമിനെ നിരന്തരം ബാധിച്ച പരിക്കും എ ടി കെയ്ക്ക് പ്രശ്നമായി.

ഇതുവരെ 9 മത്സരങ്ങളിൽ വെറും ഏഴു ഗോളുകൾ മാത്രമാണ് എ ടി കെ നേടിയത്. അറ്റാക്കിംഗിലെ ഈ പോരായ്മ തന്നെയാണ് എ ടി കെയെ പിറകിൽ ആക്കുന്നതും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.