സലാമിന്റെ അത്ഭുത സേവുകൾ, അൽ മദീനയെ വീഴ്ത്തി ഫിഫാ മഞ്ചേരിക്ക് വണ്ടൂർ കിരീടം

സലാം എന്നാൽ ഫിഫാ മഞ്ചേരിക്ക് എന്നും കാവൽ മാലാഖയാണ്. ഇന്നും സലാമിന്റെ ഹീറോയിസം ഫിഫയുടെ രക്ഷയ്ക്ക് എത്തി. വണ്ടൂർ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ആണ് സലാം ഫിഫയ്ക്ക് കിരീടം നേടിക്കൊടുത്തത്. സെവൻസിലെ ഫിഫയുടെ ചിര വൈരികളായ അൽ മദീന ചെർപ്പുളശ്ശേരി ആയിരുന്നു ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഫിഫ ജയിച്ചത്.

നിശ്ചിത സമയത്ത് കളി 0-0 എന്ന നിലയിൽ ആയിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ മദീനയ്ക്ക് മറികടക്കേണ്ടത് സലാമിനെ ആയിരുന്നു. മദീന എടുത്ത നാലു പെനാൾട്ടി കിക്കിൽ രണ്ടു സലാം തടുത്ത് നിർത്തി. 4-2 എന്ന സ്കോറിന് ഫിഫാ മഞ്ചേരി പെനാൾട്ടി ഷൂട്ടൗട്ട് ജയിച്ച് കിരീട ഉറപ്പിക്കുകയും ചെയ്തു. ഫിഫാ മഞ്ചേരിയുടെ സീസണിലെ രണ്ടാം കിരീടമാണിത്. നേരത്തെ എടത്തനാട്ടുകരയിലും ഫിഫാ മഞ്ചേരി കിരീടം നേടിയിരുന്നു.

സെമി ലീഗിൽ 7 പോയന്റുമായായിരുന്നു ഫിഫാ മഞ്ചേരി ഫൈനൽ ഉറപ്പിച്ചത്. സെമി ലീഗിലും ഫിഫയോട് ഏറ്റുമുട്ടിയപ്പോൾ അൽ മദീന പരാജയപ്പെട്ടിരുന്നു.

Previous articleമാത്യൂ വെയിഡിന്റെ ഇന്നിംഗ്സിനെ വെല്ലുവിളിക്കുന്ന പ്രകടനവുമായി ജേക്ക് വെത്തറാള്‍ഡ്, സ്ട്രൈക്കേഴ്സിനു ഏറെക്കാലത്തിനു ശേഷം വിജയം
Next articleതോറ്റെങ്കിലും ഇരിക്കൂറിൽ എഫ് സി തൃക്കരിപ്പൂർ ഫൈനലിൽ