തോറ്റെങ്കിലും ഇരിക്കൂറിൽ എഫ് സി തൃക്കരിപ്പൂർ ഫൈനലിൽ

ഇരിക്കൂർ അഖിലേ‌ന്ത്യാ സെവൻസിൽ ഫൈനൽ തീരുമാനം ആയി. ഇന്ന് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ പരാജയപ്പെട്ടു എങ്കിലും എഫ് സി തൃക്കരിപ്പൂർ ഫൈനലിലേക്ക് കടന്നു. ഇന്ന് സെമിയിൽ അഭിലാഷ് കുപ്പൂത്തിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് തൃക്കരിപ്പൂർ പരാജയപ്പെട്ടത്. എന്നാൽ അഗ്രിഗേറ്റ് സ്കോറി 2-1ന് ജയിച്ച് തൃക്കരിപ്പൂർ ഫൈനലിലേക്ക് കടക്കുകയായിരുന്നു.

ആദ്യ പാദം എഫ്സി തൃക്കരിപ്പൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. ഫൈനലിൽ അൽ മിൻഹാൽ വളാഞ്ചേരി ആകും തൃക്കരിപ്പൂരിന്റെ എതിരാളികൾ. ഇന്നലെ ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ച് അൽ മിൻഹാൽ വളാഞ്ചേരിയെ ഫൈനൽ ഉറപ്പിച്ചിരുന്നു. ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്.

Previous articleസലാമിന്റെ അത്ഭുത സേവുകൾ, അൽ മദീനയെ വീഴ്ത്തി ഫിഫാ മഞ്ചേരിക്ക് വണ്ടൂർ കിരീടം
Next articleഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയില്‍, മോയിന്‍ അലിയ്ക്ക് അര്‍ദ്ധ ശതകം