അപരാജിത കുതിപ്പ് തുടർന്ന് സബാൻ കോട്ടക്കൽ

Newsroom

തങ്ങളുടെ മികച്ച ഫോം തുടർന്ന് സബാൻ കോട്ടക്കൽ. ഇന്നലെ പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കൽ വിജയം സ്വന്തമാക്കി‌. ലക്കി സോക്കർ ആലുവയെ ആയിരുന്നു സബാൻ കോട്ടക്കൽ നേരിട്ടത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. സബാൻ കോട്ടക്കലിന്റെ പരാജയമറിയാത്ത ഏഴാം മത്സരമാണിത്.

നാളെ പാലത്തിങ്ങലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ബെയ്സ് പെരുമ്പാവൂരിനെ നേരിടും.