ആദ്യ ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ മികച്ച ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ വെറും 88 റണ്‍സിനു അഡിലെയ്ഡിനെ പുറത്താക്കിയ ശേഷം പെര്‍ത്ത് 3 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടി വിജയം കുറിയ്ക്കുകയായിരുന്നു. ജൈ റിച്ചാര്‍ഡ്സണിന്റെ മാസ്മരിക സ്പെല്ലാണ് മത്സരം പെര്‍ത്തിനു അനുകൂലമാക്കിയത്. 3 ഓവറില്‍ 7 റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റ് നേടിയ ജൈ റിച്ചാര്‍ഡ്സണിനു പിന്തുണയായി ആന്‍ഡ്രൂ ടൈ, ജേസണ്‍ ബെഹറെന്‍ഡ്രോഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വാലറ്റത്തില്‍ റഷീദ് ഖാനും കാമറൂണ്‍ വാലെന്റേയം 21 റണ്‍സ് നേടി നടത്തിയ ചെറുത്ത് നില്പാണ് ടീമിനെ 46/7 എന്ന നിലയില്‍ നിന്ന് 84/7 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും അധികം വൈകാതെ ടീം 17.2 ഓവറില്‍ ഓള്‍ഔട്ട് ആയി. ടോപ് ഓര്‍ഡറില്‍ ജേക്ക് വെത്തറാള്‍ഡ് 22 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്തിനു 2 ഓവര്‍ മാത്രം അവശേഷിക്കെയാണ് വിജയം നേടാനായതെങ്കിലും വില്യം ബോസിസ്റ്റോ 36 റണ്‍സുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ജോഷ് ഇന്‍ഗ്ലിസ്(24), ആഷ്ടണ്‍ ടേര്‍ണര്‍(24) എന്നിവരും ടീമിനു വേണ്ടി തിളങ്ങി.