ഭാഗ്യം സബാൻ കോട്ടക്കലിനൊപ്പം, വിജയത്തോടെ തുടക്കം

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയ തുടക്കം. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ശക്തരായ കെ ആർ എസ് കോഴിക്കോടിനെ ആണ് ആദ്യ മത്സരത്തിൽ സബാൻ കോട്ടക്കൽ വീഴ്ത്തിയത്. ടോസിൽ ആയിരുന്നു സബാൻ കോട്ടക്കലൊന്റെ വിജയം.

മത്സരത്ത നിശ്ചിത സമയം മുഴുവൻ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. പക്ഷെ രണ്ട് ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ എല്ലാ കിക്കുകളും ഇരു ടീമുകളും ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. തുടർന്നാണ് മത്സറ്റം ടോസിൽ എത്തിയത്. ടോസിന്റെ ഭാഗ്യം സബാനൊപ്പം നിന്നു‌‌. ഇത്തവണ കളി മാറ്റി വെക്കരുത് എന്ന് നിയമം ഉള്ളതിനാൽ ആണ് ടോസിൽ വിധി തീരുമനിച്ചത്. നാളെ നടക്കുന്ന മത്സരത്തിൽ ഫിറ്റ്വെൽ കോഴിക്കോട് ശാസ്താ തൃശ്ശൂരിനെ നേരിടും.

Previous articleടി20യിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി വിരാട് കോഹ്‍ലി
Next articleആയിരം ടി20 റണ്‍സ് തികച്ച് കെഎല്‍ രാഹുല്‍