സെവൻസ് റാങ്കിംഗ്, സബാൻ കോട്ടക്കൽ മുന്നിൽ തന്നെ, ഫിഫാ മഞ്ചേരി രണ്ടാമത്

- Advertisement -

സെവൻസ് സീസണിലെ ഫെബ്രുവരി മാസത്തിലെ റാങ്കിംഗ് പുറത്ത് വന്നപ്പോഴും സബാൻ കോട്ടക്കൽ തന്നെ ഒന്നാമത് നിൽക്കുകയാണ്. സീസണിൽ ഫെബ്രുവരി 28വരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. സോക്കർ സിറ്റിയും ഫാൻപോർട്ടും കൂടി ഒരുക്കുന്ന റാങ്കിംഗിൽ 154 പോയന്റാണ് സബാൻ കോട്ടക്കലിന് ഉള്ളത്. 70 മത്സരങ്ങളിൽ നിന്നാണ് 154 പോയന്റ് സബാൻ സ്വന്തമാക്കിയത്. അഞ്ച് കിരീടങ്ങളും സബാൻ ഇതുവരെ സ്വന്തമാക്കൊയിട്ടുണ്ട്. ഇതിൽ മൂന്ന് കിരീടങ്ങൾ ഫെബ്രുവരി മാസത്തിലാണ് സബാം നേടിയത്. മികച്ച പ്രകടനം കാഴ്ചവെച്ച ഫിഫാ മഞ്ചേരി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

മുൻ ഇന്ത്യൻ ഇന്റർനാഷണൽ എം സുരേഷ് ആണ് റാങ്കിംഗ് പ്രകാശനം ചെയ്തത്. സീസണിൽ 70 മത്സരങ്ങൾ കളിച്ച സബാൻ കോട്ടക്കൽ 49 വിജയങ്ങൾ സ്വന്തമാക്കി . ഫിഫാ മഞ്ചേരി 125 പോയന്റുമായാണ് രണ്ടാം സ്ഥാനത്തേ് നിൽക്കുന്നത്. 105 പോയന്റുള്ള ലിൻഷാ മണ്ണാർക്കാട് മൂന്നാം സ്ഥാനത്ത് ഉണ്ട്. അൽ മദീന ചെർപ്പുളശ്ശേരി വീണ്ടും പിറകോട്ട് പോയി പതിനാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.

Advertisement