എടത്തനാട്ടുകരയിലും സബാൻ കോട്ടക്കലിന് മുന്നിൽ ലിൻഷ തോറ്റു

- Advertisement -

തുടർച്ചയായ രണ്ടാം ദിവസവും ലിൻഷ മണ്ണാർക്കാട് സബാൻ കോട്ടക്കലിന് മുന്നിൽ തോറ്റു. ഇന്നലെ എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന്റെ സെമി ലീഗിൽ നടന്ന നിർണായക മത്സരത്തിൽ ആയിരുന്നു ലിൻഷ പരാജയപ്പെട്ടത്. സബാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയിച്ചത്. ഇന്നലെ ഒരു സമനില എങ്കിലും കിട്ടിയിരുന്നു എങ്കിൽ ലിൻഷ ഫൈനലിലേക്ക് കടന്നേനെ. സബാൻ നേരത്തെ തന്നെ ഫൈനലിൽ എത്തിയതാണ്.

ഫിഫാ മഞ്ചേരിക്കും ലിൻഷ മണ്ണാർക്കാടിനുൻ ഇടയിൽ ആരാകും ഫൈനലിന് യോഗ്യത നേടുക എന്നത് അറിയാൻ ഇനിയും കാത്തിരിക്കണം. സെമി ലീഗിലെ മൂന്ന് മത്സരം കഴിഞ്ഞപ്പോഴും ലിൻഷയ്ക്ക് 4 പോയന്റാണ് ഉള്ളത്.

സെമി ലീഗ് ഇപ്പോൾ:

Saban – 3played 3W 9point
Linsha – 3Played 1W 1D 4point
Fifa – 2played 1D 1L 1point
AYC – 2Played 2L 0-point

ബാക്കിയുള്ള മത്സരങ്ങൾ

Fifa vs AYC

Advertisement