സബാൻ കോട്ടക്കലിന് ആറാം കിരീടം

- Advertisement -

തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലും സബാൻ കോട്ടക്കൽ കിരീടം ഉയർത്തി. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ ജവഹർ മാവൂരിനെ തോൽപ്പിച്ചാൺ സബാൻ കോട്ടക്കൽ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് സബാന് അനുകൂലമായി 3-1 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. സബാൻ കോട്ടക്കലിന്റെ സീസണിലെ എട്ടാമത്തെ ഫൈനലായിരുന്നു ഇത്. ഇന്നത്തെ വിജയത്തോടെ ആറു കിരീടങ്ങൾ സബാൻ കോട്ടക്കൽ ഈ സീസണിൽ സ്വന്തമാക്കി.

ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീമും സബാൻ കോട്ടക്കലാണ്. അവസാനം നടന്ന നാലു ഫൈനലുകളിൽ സബാൻ കോട്ടക്കൽ വിജയിച്ചു. ജവഹർ മാവൂരിന് ഇത് സീസണിലെ മൂന്നാം ഫൈനലായിരുന്നു. ഇന്നലെ കോളിക്കടവ് സെവൻസിൽ ജവഹർ മാവൂർ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയ ജവഹറിന് ആ പ്രകടനം തെരട്ടമ്മലിൽ ആവർത്തിക്കാനായില്ല.

Advertisement