ഒതുക്കുങ്ങൽ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് വിജയം

- Advertisement -

സീസണിലെ മികച്ച ഫോം ഫിഫാ മഞ്ചേരി തുടരുന്നു. ഇന്ന് ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിലും ഫിഫാ മഞ്ചേരി വിജയിച്ചു. എഫ് സി പെരിന്തൽമണ്ണ ആയിരുന്നു ഫിഫയുടെ എതിരാളികൾ. മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഫിഫാ മഞ്ചേരി ഇന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം വളാഞ്ചേരിയിലും ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു.

നാളെ ഒതുക്കുങ്ങൽ സെവൻസിൽ ഉഷാ തൃശ്ശൂർ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement