റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയ തുടക്കം

- Advertisement -

സെവൻസ് അഖിലേന്ത്യാ 2017-18 സീസണിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയ തുടക്കം. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ജയ തൃശ്ശൂരിനെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ആദ്യ പകുതിയിൽ ഒരു വ്യക്തികത മികവ് നിറഞ്ഞ ഗോളിലൂടെ ലോറൻസ് ആണ് റോയൽ ട്രാവൽസിന് കളിയിൽ ലീഡ് നേടിക്കൊടുത്തത്.

കളിയുടെ 51ആം മിനുട്ടിൽ റോയൽ ട്രാവൽസ് കോഴിക്കോടിന്റെ രണ്ടാം ഗോളും പിറന്നു. അത് റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു.

നാളെ കുപ്പൂത്ത് മത്സരമില്ല.

Advertisement