ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ഏകപക്ഷീയമായ വിജയം. ഇന്ന് അഭിലാഷ് കുപ്പൂത്തിനെ നേരിട്ട റോയൽ ട്രാവൽസ് കോഴിക്കോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോൾ അഭിലാഷിനോടേറ്റ തോൽവിക്കുള്ള റോയൽ ട്രാവൽസ് കോഴിക്കോടിന്റെ മറുപടിയായി ഈ ഫലം.
നാളെ മമ്പാടിന്റെ മൈതാനത്ത് മത്സരമില്ല.













