റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ഫിഫാ മഞ്ചേരി ഫൈനലിൽ

Newsroom

Picsart 23 02 14 22 12 13 268

വളാഞ്ചേരി പൂക്കാട്ടിരി സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലിൽ ഫിഫാ മഞ്ചേരി എതിരാളികളായ റോയൽ ട്രാവൽസ് കോഴിക്കോടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പാദത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ആയിരുന്നു വിജയിച്ചത്. അതുകൊണ്ട് തന്നെ ആര് ഫൈനലിൽ എത്തും എന്ന് അറിയാൻ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു.

ഫിഫാ മഞ്ചേരി 22 12 27 23 09 29 532

ഫിഫ മഞ്ചേരി എടുത്ത ആദ്യ പെനാൾട്ടി കിക്ക് പുറത്ത് പോയി. പക്ഷെ ഫിഫ തളർന്നില്ല. റോയൽ ട്രാവൽസിന്റെ ആദ്യ രണ്ടു കിക്കും ലക്ഷ്യം കണ്ടില്ല. ഇതോടെ ഫിഫക്ക് മുൻ തൂക്കം ആയി. അവർ 4-2ന് പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് ഫൈനലിലേക്ക് മുന്നേറി. നാളെ രണ്ടാം സെമിയിൽ അൽ മദീനയും യുണൈറ്റഡ് എഫ് സി നെല്ലികുത്തും ഏറ്റുമുട്ടും.