അഞ്ചിൽ അഞ്ച്!!! മുംബൈ ജൈത്രയാത്ര തുടരുന്നു

Sports Correspondent

Mummbaiindians
Download the Fanport app now!
Appstore Badge
Google Play Badge 1

തുടര്‍ച്ചയായ അഞ്ചാം മത്സരവും വിജയിച്ച് മുംബൈ ഇന്ത്യന്‍സ് വനിത പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 162/8 എന്ന സ്കോര്‍ നേടിയ മുംബൈ ഗുജറാത്തിനെ 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസിലൊതുക്കി 55 റൺസ് വിജയം ആണ് നേടിയത്.

Mumbaiindians2

3 വീതം വിക്കറ്റുമായി നത്താലി സ്കിവര്‍, ഹെയ്‍ലി മാത്യൂസ് 2 വിക്കറ്റ് നേടിയ അമേലിയ കെര്‍ എന്നിവരാണ് മുംബൈ ബൗളിംഗിൽ തിളങ്ങിയത്. 22 റൺസ് നേടിയ ഹര്‍ലീന്‍ ഡിയോള്‍ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. സ്നേഹ് റാണ 20 റൺസ് നേടി പുറത്തായി.