“താൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആവുക ആണെങ്കിൽ ആദ്യം തലച്ചോറ് സ്കാൻ ചെയ്തു നോക്കും” – കോഹ്ലി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നും താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച ആരാധകൻ ആണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ആർ സി ബിയുടെ ബിഹൈൻഡ് ദ സീൻസ് സീരീസിൽ കോഹ്ലി പറഞ്ഞ കാര്യങ്ങൾ അദ്ദേഹം റൊണാൾഡോയുടെ എത്ര വലിയ ആരാധകൻ ആണെന്നത് വീണ്ടും വ്യക്തമാക്കി തരുന്നു. ആരാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട അത്ലെറ്റ് എന്നും ഒരു ദിവസം അയാൾ ആയി ഉറക്കം എഴുന്നേറ്റാൽ എന്തു ചെയ്യും എന്നുമായിരുന്നു ചോദ്യം.

ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് തന്റെ ഇഷ്ടപ്പെട്ട താരം. റൊണാൾഡോ ആവുക ആണെങ്കിൽ താൻ ആദ്യം തലച്ചോർ സ്കാൻ ചെയ്തു നോക്കും എന്ന് കോഹ്ലി പറഞ്ഞു. എവിടെ നിന്നാണ് അദ്ദേഹത്തിന് ഇത്രയും മെന്റൽ സ്ട്രെങ്ത് കിട്ടുന്നതെന്ന് അറിയണം എന്നും കോഹ്ലി പറഞ്ഞു. മുമ്പും കോഹ്ലി റൊണാൾഡോയുള്ള തന്റെ ആരാധന കോഹ്ലി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.