സലായുടെ കരാർ ചർച്ചകളിൽ താൻ സന്തോഷവാൻ ആണെന്ന് ക്ലോപ്പ്

18dbb1dcbdd595bc5eb1b930e2b4c66856977cbd

മുഹമ്മദ് സലായുടെ കരാർ സാഹചര്യത്തിൽ തനിക്ക് ആശങ്ക ഇല്ലെന്നും ചർച്ചകളിൽ തൃപ്തനാണെന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. സലാ ലിവർപൂൾ വിടും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിന് ഇടയിലാണ് ക്ലോപ്പിന്റെ പ്രതികരണം. 2023ൽ സലായുടെ ലിവർപൂളിലെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. സലാ ലാലിഗയിലേക്ക് പോകും എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഫബ്രിസിയോ റൊമാനോ അത് നിഷേധിക്കുന്നു‌. സലാ ലാലിഗയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഫബ്രിസിയോ പറയുന്നത്‌

പുതിയതായി ഒന്നും പറയാനില്ല ക്ലോപ്പ് സലായുടെ കരാറിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. ഞാൻ സലായുടെ കരാർ ചർച്ചകളിൽ സന്തുഷ്ടനാണ്. കാര്യങ്ങൾ നല്ല നിലയിലാണ്‌. ഇരു കക്ഷികളും പരസ്പരം സംസാരിക്കുന്നുണ്ട്. ക്ലോപ്പ് പറഞ്ഞു.

Previous articleഅര്‍ദ്ധ ശതകങ്ങള്‍ നേടി ഹൂഡയും രാഹുലും, സൺറൈസേഴ്സിന് വിജയത്തിനായി നേടേണ്ടത് 170 റൺസ്
Next article“താൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആവുക ആണെങ്കിൽ ആദ്യം തലച്ചോറ് സ്കാൻ ചെയ്തു നോക്കും” – കോഹ്ലി