മഴക്കാല ഫുട്ബോൾ, ഫൈനൽ അങ്കം നാളെ

- Advertisement -

മങ്കടയിൽ കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന മഴക്കാല സെവൻസ് ടൂർണമെന്റിന്റെ ഫൈനൽ ലൈനപ്പായി. ഇന്ന് നജ്റാൻ സോക്കർ വെങ്ങൂർ കൂടെ ഫൈനലിൽ എത്തിയതോടെയാണ് കലാശ പോരാട്ടം തീരുമാനമായത്. ഇന്ന് നടന്ന സെമിയിൽ പോത്ത്പൂട്ട് വാട്സാപ് ഗ്രൂപ്പിനെയാണ് നജ്റാൻ സോക്കർ വെങ്ങൂർ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വെങ്ങൂരിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ‌. പെനാൾട്ടിയിൽ 4-3ന് വെങ്ങൂർ വിജയിച്ചു. പെനാൾട്ടിയിൽ മികച്ചു നിന്ന ഗോൾ കീപ്പർ സലാം സ്റ്റാർ ഓഫ് ദി മാച്ചായി.

നാളെ നടക്കുന്ന ഫൈനലിൽ വെസ്റ്റേൺ സിറ്റി താഴെ അങ്ങാടിയെ ആണ് നജ്റാൻ സോക്കർ വെങ്ങൂർ നേരിടുക.

Advertisement