അത്‍ലറ്റിക്സില്‍ നിന്ന് വീണ്ടും വെള്ളി, ഫോട്ടോഫിനിഷില്‍ ദ്യുതി ചന്ദിനു 100 മീറ്ററില്‍ വെള്ളി

- Advertisement -

തീപാറുന്ന 100 മീറ്റര്‍ വനിത ഫൈനലില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ ദ്യുതി ചന്ദ്. ബഹറിന്റെ എഡിഡോംഗ് ഒഡിയോംഗ് 11.30 സെക്കന്‍ഡുകളില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ദ്യുതി ചന്ദ് 11.32 സെക്കന്‍ഡുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. ചൈനീസ് താരം 11.33 സെക്കന്‍ഡുകള്‍ക്ക് മൂന്നാം സ്ഥാനം സ്വന്തമാക്കി.

ഫോട്ടോഫിനിഷിലൂടെയാണ് മെഡല്‍ നിര്‍ണ്ണയം നേടത്തിയത്. ഗെയിംസില്‍ ഇന്ത്യ നേടുന്ന പത്താം വെള്ളി മെഡലാണ് ഇത്.

Advertisement