പൂങ്ങോട് സെവൻസിൽ സൂപ്പർ ട്രാവൽസിന് ഗംഭീര വിജയം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്റ്റേഡിയത്തിന് ഗംഭീര വിജയം. ഇന്ന് സ്കൈ ബ്ലൂ എടപ്പാളും സൂപ്പർ സ്റ്റുഡിയോയും തമ്മിൽ നടന്ന മത്സരത്തിൽ അഞ്ചു ഗോളുകൾ ആണ് പിറന്നത്. 3-2 എന്ന സ്കോറിന് സൂപ്പർ വിജയിച്ചു. ഈ സീസൺ അഖിലേന്ത്യാ സെവൻസിലെ സൂപ്പർ സ്റ്റുഡിയോയുടെ രണ്ടാം വിജയമാണിത്.

നാളെ പൂങ്ങോട് സെവൻസിൽ ഫിഫാ മഞ്ചേരി ജവഹർ മാവൂരിനെ നേരിടും.