പിണങ്ങോട് സെവൻസ് ഇന്ന് മുതൽ, തത്സമയ ടെലിക്കാസ്റ്റ് ഉണ്ടാകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പിണങ്ങോട് പ്രദേശത്തെ കായിക ആരോഗ്യമേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകാൻ ഉതകുന്ന രൂപത്തിൽ രൂപീകരിക്കപ്പെട്ട ടൗൺ ടീം പിണങ്ങോടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. പിണങ്ങോട് ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ആകും മത്സരങ്ങൾ നടക്കുക.

500 സ്ത്രീകൾക്കുള്ള പ്രത്യേക ഇരിപ്പിടം ഉൾപ്പെടെ 3000 ആളുകൾക്ക് കളികാണാനുള്ള ഗ്യാലറി സൗകര്യമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. കേരള സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത കേരളത്തിലെ പ്രമുഖരായ 16 ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.

ഈ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഒരുലക്ഷം രൂപയും ട്രോഫിയും രണ്ടാം 50,000 രൂപയും ട്രോഫിയുമാണ് നൽകുന്നത്. ഫുട്ബോൾ മത്സരങ്ങളിൽ നിന്നും ലഭിക്കുന്ന തുക പ്രദേശത്തെ കിഡ്നി ക്യാൻസർ രോഗികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള വിദേശ കോച്ചിനെ അടക്കം ഉപയോഗപ്പെടുത്തുന്ന ടൗൺ ടീം ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയുടെ വളർച്ചക്കും ഉപയോഗപ്പെടുത്താനാണ് തീരുമാനം. സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം, ലൈവ് ടെലികാസ്റ്റിംഗ്, മത്സരം അടുത്തു കാണാനുള്ള വീഡിയോ വാൾ തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് ശക്തരായ റോയൽ ട്രാവൽസ് എഫ് സി കോഴിക്കോടുമായി ഏറ്റുമുട്ടും. ഗോൾടിവി ഡോട്ട് കോം (goaltv.com) എന്ന വെബ്സൈറ്റ് വഴിയാകും ലൈവ് ടെലിക്കാസ് ഉണ്ടാവുക.