വിജയ വഴിയിൽ തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിനെതിരെ

- Advertisement -

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങും. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂരിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ വിജയിച്ചതിനു ശേഷം ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടില്ല. പരിക്കിൽ വലയുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയിച്ചില്ല എങ്കിൽ ഒലേ ഓഫ് പ്രതീക്ഷകൾ തീർത്തും ഉപേക്ഷിക്കേണ്ടി വരും.

ക്യാപ്റ്റൻ ഒഗ്ബെചെ ഇല്ലാതെയാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്ന. ഡിഫൻഡർ ഡ്രിബരോവിനും പരിക്ക് ഉണ്ട്. എന്നാൽ താരം മത്സരത്തിന് ഉണ്ടാകും എന്നാണ് പ്രതീക്ഷ. നീണ്ടകാലമായി പരിക്ക് കാരണം പുറത്തായിരുന്ന മരിയോ ആർക്കസ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഉണ്ടാകും. ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത ഇല്ല എന്നാണ് ഷറ്റോരി പറഞ്ഞത്.

ജംഷദ്പൂർ നിരയിലും പരിക്ക് ഉണ്ട്. അവരുടെ സ്റ്റാർ പ്ലയർ ആയ സെർജിയോ കാസ്റ്റിൽ ഇന്ന് ഉണ്ടാകില്ല. മധ്യനിരതാരം പിറ്റിയും പരിക്കിന്റെ പിടിയിലാണ്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് ഇന്ന് ജംഷദ്പൂർ നിരയിൽ ഉണ്ടാകും. ലീഗിൽ നാലാമത് ഉള്ള ജംഷദ്പൂരിന് ഇന്ന് വിജയിച്ചാൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താം. രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ നെറ്റ്വർക്കിൽ കാണാം.

Advertisement