പെരിന്തൽമണ്ണ സെമി ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിക്ക് സമനില

Newsroom

Fifa Manjeri

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് സമനില. സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിയും ലക്കി സോക്കർ ആലുവയും ഗോൾ രഹിത സമനിലയിൽ ആണ് കളി അവസാനിപ്പിച്ചത്. നാളെ പെരിന്തൽമണ്ണയിൽ രണ്ടാം പാദ മത്സരം നടക്കും. ഈ സെമി ഫൈനൽ വിജയിക്കുന്ന ടീം ഫൈനലിൽ റോയൽ ട്രാവൽസിനെ ആകും നേരിടുക. റോയൽ ട്രാവൽസ് അൽ മദീനയെ സെമിയിൽ തോൽപ്പിച്ച് ആണ് ഫൈനലിൽ എത്തിയത്.