വേങ്ങര സെവൻസിൽ വെച്ച് കെ എഫ് സി കാളികാവിനോട് സബാൻ കോട്ടക്കൽ പക വീട്ടി

അഖിലേന്ത്യാ സെവൻസിൽ വേങ്ങര ടൂർണമെന്റിൽ നടന്ന മത്സരത്തിൽ സബാൻ കോട്ടക്കലിന് ഗംഭീര വിജയം. ഇന്ന് കെ എഫ് സി കാളികാവിനെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സബാൻ കോട്ടക്കൽ വിജയിച്ചത്. ഇന്നലെ വളാഞ്ചേരിയിൽ സബാൻ കോട്ടക്കൽ കെ എഫ് സി കാളികോവിനോട് പരാജയപ്പെട്ടിരുന്നു അതിനുള്ള മറുപടി ആയി ഈ വിജയം.

നാളെ വേങ്ങര സെവൻസിൽ എഫ് സി തൃക്കരിപ്പൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും.