ഇർഫാൻ പഠാൻ ബാറ്റുകൊണ്ട് താണ്ഡവമാടി, ഇന്ത്യൻ ഇതിഹാസങ്ങൾക്ക് വിജയം

- Advertisement -

ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് ഗംഭീര വിജയം. ഇന്ന് ശ്രീലങ്ക ഉയർത്തിയ 139 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ സച്ചിൻ തെൻഡുൽക്കറെയും സെവാഗിനെയും നഷ്ടപ്പെട്ടിരുന്നു. സെവാഗ് മൂന്ന് റൺസ് എടുത്തും സച്ചിൻ റൺസ് ഒന്നും എടുക്കാതെയുമാണ് പുറത്തായത്. പക്ഷെ മുഹമ്മദ് കെയ്ഫും ഇർഫാൻ പഠാനും കൂടെ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഇർഫാൻ പഠാൻ ആണ് താരമായത്. ആക്രമിച്ചു കളിച്ച പഠാൻ 57 റൺസ് ആണ് എടുത്തത്. വെറും 31 പന്തിൽ ആയിരുന്നു ഇർഫാന്റെ ഇന്നിങ്സ്. മൂന്ന് സിക്സും ആറു ഫോറും ഇർഫാൻ അടിച്ചു കൂട്ടി. മുഹമ്മദ് കെയ്ഫ് 45 പന്തിൽ 46 റൺസ് എടുത്ത് പഠാന് മികച്ച പിന്തുണ നൽകി. യുവരാജ് ഒരു റൺസ് മാത്രം എടുത്ത് പുറത്തായിരുന്നു.

മൂന്ന് ഓവറിൽ 5 റൺസ് മാത്രം നൽകി രണ്ടു വിക്കറ്റ് എടുത്ത ചമിന്ദ വാസ് തന്റെ പ്രതാപ കാലത്തെ ബൗളിംഗ് ഇന്ന് ഓർമ്മിപ്പിച്ചു.

Advertisement