പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് സെമി ലീഗിലെ പോരാട്ടത്തിൽ വീണ്ടും ഫിഫാ മഞ്ചേരിക്ക് സമനില.. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ഫിഫയും ഉഷയും ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. ഫിഫാ മഞ്ചേരി തങ്ങളുടെ ആദ്യ മത്സരത്തിലും സമനില വഴങ്ങിയിരുന്നു. ഇന്നത്തെ സമനിലയീടെ നാലു പോയിന്റുമായി ഉഷ ഒന്നാമത് നിൽക്കുകയാണ്. ഫിഫയ്ക്ക് രണ്ട് പോയന്റാണ് ഉള്ളത്. നാളെ പാണ്ടിക്കാട് സെവൻസിലെ സെമിയിൽ അൽ ശബാബ് തൃപ്പനച്ചി മെഡിഗാഡ് അരീക്കോടിനെ നേരിടും