പെരുവള്ളൂരിലും അൽ മദീനക്ക് ഒരേ ഗതി, റോയൽ ട്രാവൽസ് കോഴിക്കോട് മുന്നോട്ട്

- Advertisement -

പെരുവള്ളൂർ അഖിലേന്ത്യാ സെവൻസിലും അൽ മദീനയ്ക്ക് രക്ഷയില്ല. ഇന്ന് നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനോടും അൽ മദീന പരാജയപ്പെട്ടു. ഇതോടെ അവസാന മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ് അൽ മദീന ചെർപ്പുളശ്ശേരി. ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോട് എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയിച്ചത്. മദീനയ്ക്ക് ഒന്ന് പൊരുതി നോക്കാൻ പോലും ഇന്ന് കഴിഞ്ഞില്ല. നാളെ പെരുവള്ളൂരിൽ ഉഷാ തൃശ്ശൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement