ഒതുക്കുങ്ങലിൽ കെ ആർ എസും ഉഷാ തൃശ്ശൂരും ഒപ്പത്തിനൊപ്പം

- Advertisement -

ഒതുക്കുങ്ങൾ അഖിലേന്ത്യാ സെവൻസിലെ ആദ്യ സെമി ഫൈനൽ സമനിലയിൽ അവസാനിച്ചു. ഇന്ന് ഒതുക്കുങ്ങൽ സെവൻസിലെ സെമി പോരിൽ കരുത്തന്മാരായ ഉഷാ തൃശ്ശൂരും കെ ആർ എസ് കോഴിക്കോടുമാണ് ഏറ്റുമുട്ടിയത്. ഇരുടീമുകളും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു‌. കഴിഞ്ഞ ദിവസം അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ച് ആയിരുന്നു കെ ആർ എസ് സെമിയിൽ എത്തിയത്.

നാളെ ഒതുക്കുങ്ങലിൽ ഫിഫാ മഞ്ചേരി ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

Advertisement