മികച്ച ഫോമിൽ ഉണ്ടായിരുന്ന സബാൻ കോട്ടക്കലിനെ തരിപ്പണമാക്കി ഫ്രണ്ട്സ് മമ്പാട്. ഇന്ന് മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിലാണ് സബാനെതിരെ വിജയം സ്വന്തമാക്കാൻ ഫ്രണ്ട്സ് മമ്പാടിനായത്. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് ഫ്രണ്ട്സ് മമ്പാട് സ്വന്തമാക്കിയത്. സീസണിൽ ഇത് രണ്ടാം തവണയാണ് സബാൻ കോട്ടക്കലിനെ ഫ്രണ്ട്സ് മമ്പാട് പരാജയപ്പെടുത്തുന്നത്.