അൽ മിൻഹാലിനെതിരെ പെനാൾട്ടിയിൽ ജയിച്ച് കെ ആർ എസ് കോഴിക്കോട്

- Advertisement -

ഒതുക്കുങ്ങലിൽ കെ ആർ എസ് കോഴിക്കോടിനെ പെനാൾട്ടിയിലെ മികവ് രക്ഷിച്ചും ഇന്ന് ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അൽ മിൻഹാലിനെയാണ് കെ അറ്റ് എസ് കോഴിക്കോട് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 2-2 എന്ന സ്കോറിൽ ആയിരുന്നു. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തുകയും അവിടെ തങ്ങളുടെ കഴിവ് കൊണ്ട് കെ ആർ എസ് കോഴിക്കോട് വിജയിക്കുകയുമായിരുന്നു. സീസണിൽ ഇത് രണ്ടാം തവണയാണ് കെ ആർ എസ് കോഴിക്കോട് അൽ മിൻഹാലിനെ തോൽപ്പിക്കുന്നത്.

നാളെ ഒതുക്കുങ്ങൽ സെവൻസിൽ ഉഷാ തൃശ്ശൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Advertisement