തുവ്വൂരിൽ ഫിഫാ മഞ്ചേരിയെ തളച്ച് റോയൽ ട്രാവൽസ് കോഴിക്കോട്

- Advertisement -

തുവ്വൂരിൽ സെമി ഫൈനൽ ലീഗിൽ തുടർച്ചയായ രണ്ടാം ദിവസവും സമനില. ഇന്ന് തുവ്വൂരിൽ റോയൽ ട്രാവൽസ് കോഴിക്കോടും ഫിഫാ മഞ്ചേരിയുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. റോയൽ ട്രാവൽസ് കോഴിക്കോടിന് ഇത് വിജയമില്ലാത്ത നാലാം മത്സരമാണ്. ഇതിനു മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെടുകയും ഒന്ന് ഇന്നലെ സമനിലയിൽ ആവുകയും ചെയ്തിരുന്നു.

തുവ്വൂർ സെമി ലീഗിലെ പോയന്റ് ടേബിൾ;

(ടീം,കളി,അടിച്ചഗോൾ,വഴങ്ങിയഗോൾ,പോയിന്റ്‌)

ഫീഫാ – 2 മത്സരം 4 പോയിന്റ്

സബാൻ – 1 മത്സര 1 പോയിന്റ്

റോയൽ ട്രാവൽസ് കോഴിക്കോട് – 2 മത്സരം 2 പോയിന്റ്

ഫ്രണ്ട്സ് മമ്പാട് – 1 മത്സരം 0 പോയിന്റ്

Advertisement