ഒതുക്കുങ്ങലിൽ ഇന്ന് തോൽവിയറിയാത്ത സബാനും ലിൻഷയും നേർക്കുനേർ

Newsroom

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ഒതുക്കുങ്ങൽ ആണ്. അവിടെ ക്വാർട്ടർ പോരാട്ടത്തിൽ സെവൻസിലെ രണ്ട് വമ്പന്മാർ ആണ് നേർക്കുനേർ വരുന്നത്. സബാൻ കോട്ടക്കലും ലിൻഷാ മണ്ണാർക്കാടും തമ്മിൽ ഒതുക്കുങ്ങലിൽ ഇന്ന് ഏറ്റുമുട്ടും. തുടർച്ചയായ അഞ്ചു വിജയങ്ങൾ നേടിയാണ് ഇരുടീമുകളും ഇപ്പോൾ നിൽക്കുന്നത്. ആരുടെ വിജയകുതിപ്പിനാകും അവസാനം ആവുക എന്നത് കണ്ടു തന്നെ അറിയേണ്ടി വരും.

ഫിക്സ്ചറുകൾ;

പെരിന്തൽമണ്ണ;
ഫിഫ മഞ്ചേരി vs അഭിലാഷ് കുപ്പൂത്ത്

വാണിയമ്പലം;
കെ എഫ് സി കാളികാവ് vs ശാസ്താ തൃശ്ശൂർ

പിണങ്ങോട്;
അൽ മദീന vs ബെയ്സ് പെരുമ്പാവൂർ

ഒതുക്കുങ്ങൽ;

സബാൻ കോട്ടക്കൽ vs ലിൻഷാ മണ്ണാർക്കാട്