ഒളവണ്ണ സെമിയിൽ ഇന്ന് ജവഹർ മാവൂരും ഫിഫാ മഞ്ചേരിയും

സെവൻസിൽ ഇന്ന് 7 മത്സരങ്ങൾ നടക്കും. ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ഒളവണ്ണ അഖിലേന്ത്യാ സെവൻസിലാണ്. ഇന്ന് ഒളവണ്ണ സെവൻസിലെ ആദ്യ സെമി ഫൈനലിൽ
ജവഹർ മാവൂർ ഫിഫാ മഞ്ചേരിയെ നേരിടും. മികച്ച ഫോമിലാണ് ഫിഫാ മഞ്ചേരി ഇപ്പോൾ ഉള്ളത്. അവസാന ഏഴു മത്സരങ്ങളിലും ഫിഫാ മഞ്ചേരി പരാജയം അറിഞ്ഞിട്ടില്ല. സീസണിൽ ഇതിനുമുമ്പ് രണ്ട് തവണ ജവഹറും ഫിഫയും ഏറ്റുമുട്ടിയിരുന്നു. ഒരു തവണ സമനില ആയപ്പോൾ ഒരു തവണ വിജയം ജവഹറിനൊപ്പ്ം നിൽക്കുകയും ചെയ്തു.

ഇന്നത്തെ ഫിക്സ്ചറുകൾ;

ബേക്കൽ :
ജിംഖാന vs എം ആർ സി എഡാറ്റുമ്മൽ

കൊപ്പം:
സോക്കർ ഷൊർണ്ണൂർ vs ശാസ്താ തൃശ്ശൂർ

ഇരിക്കൂർ:
മത്സരമില്ല

താമരശ്ശേരി:
ലിൻഷ മണ്ണാർക്കാട് vs ബെയ്സ് പെരുമ്പാവൂർ

വണ്ടൂർ:
സബാൻ കോട്ടക്കൽ vs ഉഷാ തൃശ്ശൂർ

മണ്ണാർക്കാട്:
അൽ മിൻഹാൽ vs എഫ് സി തൃക്കരിപ്പൂർ

കോട്ടക്കൽ;
മത്സരമില്ല

മൊറയൂർ:
അൽ ശബാബ് vs സൂപ്പർ സ്റ്റുഡിയോ

മങ്കട:
മത്സരമില്ല

ഒളവണ്ണ:
ഫിഫാ മഞ്ചേരി vs ജവഹർ മാവൂർ