നീലേശ്വരത്ത് ഷൂട്ടേഴ്സ് പടന്നയ്ക്ക് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീലേശ്വരം അഖിലേന്ത്യാ സെവൻസിന്റെ മൂന്നാം രാത്രി നടന്ന പോരാട്ടത്തിൽ ഷൂട്ടേഴ്സ് പടന്നയ്ക്ക് വിജയം. കെ എഫ് സി കാളികാവിനെ നേരിട്ട ഷൂട്ടേഴ്സ് പടന്ന എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഷൂട്ടേഴ്സിന്റെ സീസണിലെ ആദ്യ കളിയായിരുന്നു ഇത്. കെ എഫ് സി കാളികാവ് സീസണിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലും പരാജയപ്പെട്ടു.

നാളെ നീലേശ്വരത്ത് നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് എ വൈ സി ഉച്ചാരക്കടവിനെ നേരിടും.