മുസാഫിർ എഫ് സി തങ്ങളുടെ 2018-19 സീസണിലെ ആദ്യ കിരീടം സ്വന്തമാക്കി. ഗോള്‍ഡ് സ്റ്റാർ പിലാത്തറ സംഘടിപ്പിച്ച 21 ാമത് ഉത്തര കേരള സെവന്‍സ് ഫുട്ബോൾ ടൂര്‍ണമെന്റിലാണ് മുസാഫി എഫ് സി രാമന്തളി കിരീടം ഉയർത്തിയത്. മുസാഫിർ എഫ് സി രാമന്തളി എതിരില്ലാത്ത ഒരു ഗോളിന് ഇ എഫ് ടി തളിപറമ്പിനെ ആണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
വിദേശ താരം സുമോ ആണ് മുസാഫിറിന് വേണ്ടി വിജയ ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ മികച്ച ഗോൾ കീപ്പറായി മുസാഫിർ എഫ് സി യുടെ ഫർസിയെ തിരഞ്ഞെടുത്തു.