സെവൻസിൽ ഇന്ന് മെഡിഗാഡ് അരീക്കോടും അൽ ശബാബും ഇറങ്ങും

Newsroom

ഇന്നും സെവൻസിൽ ശക്തമായ പോരാട്ടം ആണ് നടക്കുന്നത്. ഒതുക്കുങ്ങലിൽ നടക്കുന്ന റോയൽ കപ്പിന്റെ ആറാം ദിവസം നടക്കുന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചി മെഡിഗാഡ് അരീക്കീടിനെ നേരിടും. ഇരു ടീമുകളുക്കും ഇന്ന് സീസണിലെ ആദ്യ മത്സരമാണ്. കഴിഞ്ഞ സീസണിൽ ഒരുപാട് നിരാശകൾ ഏറ്റുവാങ്ങേണ്ടി വന്ന ടീമുകളാണ് അൽ ശബാബും മെഡിഗാഡും. അതുകൊണ്ട് തന്നെ ഉമിരുടീമുകളും ഈ സീസണു വേണ്ടി വലിയ ഒരുക്കങ്ങൾ തന്നെ നടത്തിയുട്ടുണ്ട്‌. ആ മാറ്റങ്ങൾ ഫലത്തിൽ എത്തുമോ എന്നത് ഇന്ന് മുതൽ അറിയാം‌. ഇന്ന് രാത്രി 7.30നാകും മത്സരം നടക്കുക.