നാപോളി പരിശീലകനായി ഗട്ടുസോ എത്തിയേക്കും

- Advertisement -

എ സി മിലാൻ ഇതിഹാസം ഗട്ടുസോ നാപോളിയുടെ പരിശീൽകനായേക്കും. ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ ഡി മാർസിയോ ആണ് ഗട്ടുസോ നാപോളിയിലേക്ക് എത്തും എന്ന് സൂചനകൾ നൽകുന്നത്. ഇപ്പോൾ കാർലോ ആഞ്ചലോട്ടി ആൺ നാപോളിയുടെ പരിശീലകൻ. എന്നാൽ ഒട്ടും ഫോമിൽ അല്ല നാപോളി എന്നത് ആഞ്ചലോട്ടിയുടെ വ്ഹാവി അവതാളത്തിൽ ആക്കിയിരിക്കുകയാണ്.

ഇപ്പോൾ ലീഗിൽ ഏഴാം സ്ഥാനത്താണ് നാപോളി ഉള്ളത്. അവസാന രണ്ടു മാസത്തിൽ ലീഗിൽ ഒരു മത്സരം പോലും വിജയിക്കാൻ നാപോളിക്ക് ആയിട്ടില്ല. നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരം ആഞ്ചലോട്ടിയുടെ നാപോളിയിലെ അവസാന മത്സരമാകും. ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിന് യോഗ്യത നേടിയാലും ഇല്ലെങ്കിലും ഇനിയും ആഞ്ചലോട്ടി ടീമിനൊപ്പം ഉണ്ടാകില്ല.

Advertisement